പത്താം ക്ലാസുകാരനായ 15 വയസ്സുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് 2 കിലോഗ്രാം കഞ്ചാവും, ഒപ്പമുണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥികളായ രണ്ട് 17-കാരന്മാരുടെ ബാഗുകളിൽ നിന്നായി 1.5 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന് തൊട്ടുതലേന്ന് മീനാക്ഷിപുരത്ത് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നേരിട്ടുപോയി സ്കൂൾ ബാഗുകളിൽ കടത്തിക്കൊണ്ടുവന്ന 3.5 കിലോഗ്രാം കഞ്ചാവുമായി മൂന്ന് സ്കൂൾ വിദ്യാർത്ഥികളെയും അവർക്ക് ഒത്താശ ചെയ്ത 19കാരനെയുമാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും.
സ്കൂൾ ബാഗുകളിൽ 3.5 കിലോ കഞ്ചാവ്
മീനാക്ഷിപുരം ബസ് സ്റ്റാൻഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥികളെ പോലീസ് പരിശോധിച്ചപ്പോഴാണ് ലഹരിശേഖരം കണ്ടെത്തിയത്. പത്താം ക്ലാസുകാരനായ 15 വയസ്സുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് 2 കിലോഗ്രാം കഞ്ചാവും, ഒപ്പമുണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥികളായ രണ്ട് 17-കാരന്മാരുടെ ബാഗുകളിൽ നിന്നായി 1.5 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. നാട്ടിൽ വില്ല്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് വിദ്യാർത്ഥികൾ പോലീസിനോട് സമ്മതിച്ചു.
സോഷ്യൽ മീഡിയ വഴി ആസൂത്രണം; ട്രെയിൻ മാർഗ്ഗം യാത്ര
കേരളത്തിൽ മുൻപ് അതിഥിത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിയുമായി പത്താം ക്ലാസുകാരൻ ഇൻസ്റ്റാഗ്രാം വഴി സൗഹൃദത്തിലാവുകയായിരുന്നു. ഒഡീഷയിൽ കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ലഭിക്കുമെന്ന് മനസ്സിലാക്കിയ കുട്ടി, ഈ ഒഡീഷ സ്വദേശിയുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള മറ്റ് രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെയും നെന്മാറ സ്വദേശിയായ 19-കാരനെയും പരിചയപ്പെട്ടു. തുടർന്ന് ഇവർ ലഹരിക്കടത്തിനായി സമൂഹമാധ്യമങ്ങളിലൂടെ ഒന്നിക്കുകയായിരുന്നു.
മലപ്പുറത്ത് ജൂവലറി കവർന്ന അന്തഃസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ; മോഷ്ടിച്ചതിൽ 70 ലക്ഷം ഓഹരി വിപണിയിൽ
മോഷണപ്പണം ഉപയോഗിച്ച് ആഡംബര ഹോട്ടലുകളിൽ താമസിച്ചും സ്പാ സൗകര്യങ്ങൾ ഉപയോഗിച്ചുമായിരുന്നു ജോസിന്റെ ജീവിതം
മലപ്പുറത്തെ തരംഗിണി സിൽവർ ജൂവലറിയിൽ നിന്ന് 19 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും പതിനായിരത്തോളം രൂപയും കവർന്ന കേസിലെ പ്രതി അന്തഃസംസ്ഥാന മോഷ്ടാവ് എരുമാട് ജോസ് എന്ന ജോസ് മാത്യു (56) അറസ്റ്റിലായി. ഗൂഡല്ലൂർ എരുമാട് സ്വദേശിയായ ഇയാളെ കളമശ്ശേരിയിലെ ലോഡ്ജിൽ നിന്ന് പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. എറണാകുളം പറവൂരിലെ പ്രമുഖ ജൂവലറിയിൽ മറ്റൊരു കവർച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
കഴിഞ്ഞ മേയ് 20-ന് പുലർച്ചെയായിരുന്നു വണ്ടൂരിലെ ജൂവലറിയുടെ പുറകുവശത്തെ ചുമർ കുത്തിത്തുറന്ന് ഏഴ് കിലോഗ്രാമിലധികം വെള്ളി ആഭരണങ്ങൾ പ്രതി കവർന്നത്. കവർച്ചയ്ക്ക് ശേഷം കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ ആഭരണങ്ങൾ വിറ്റ തുകയും മുൻകാല മോഷണങ്ങളിലൂടെ ലഭിച്ച പണവും ചേർത്ത് 70 ലക്ഷത്തോളം രൂപ പ്രതി ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്.
മോഷണപ്പണം ഉപയോഗിച്ച് ആഡംബര ഹോട്ടലുകളിൽ താമസിച്ചും സ്പാ സൗകര്യങ്ങൾ ഉപയോഗിച്ചുമായിരുന്നു ജോസിന്റെ ജീവിതം. വിലകൂടിയ മദ്യം, മൊബൈൽ ഫോണുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ എന്നിവയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. വണ്ടൂരിലെ മോഷണത്തിന് ശേഷം കളമശ്ശേരിയിലെ ലോഡ്ജിൽ മത്സ്യ-കൃഷി ഓഫീസറെന്ന് വ്യാജരേഖ ചമച്ചാണ് ഇയാൾ താമസിച്ചിരുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായി 150-ഓളം കവർച്ചക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
നടിയുടെ വീട്ടിൽ 33 കാരനായ ബിസിനസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
ഫ്ലാറ്റിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്
കന്നഡ നടി കൃഷി തപണ്ടയുടെ ബെംഗളൂരുവിലെ ആർ.ആർ. നഗറിലുള്ള ഫ്ലാറ്റിൽ 33 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
ആർ.ആർ. നഗറിലെ എലഗന്റ്സ് അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, മരിച്ച വൈശാഖ് ബുധനാഴ്ച രാത്രി നടിയുടെ ഫ്ലാറ്റിലെത്തിയിരുന്നു. ഫ്ലാറ്റിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസമയത്ത് നടി കൃഷി തപണ്ട ഫ്ലാറ്റിലുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അവർ മറ്റൊരിടത്തായിരുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിവരമറിഞ്ഞെത്തിയ ആർ.ആർ. നഗർ പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ തെളിവുകളും ശേഖരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് സ്വകാര്യ ബസ് യാത്രക്കാരൻ മുണ്ടിനടിയിലെ ട്രൗസറിൽ സൂക്ഷിച്ച 25000 രൂപ പോക്കറ്റടിച്ചു
വാണിയംകുളം ചന്തയിലേക്ക് പോത്തിനെ വാങ്ങാൻ പോവുകയായിരുന്നു അയ്യപ്പൻ
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
സ്വകാര്യ ബസ് യാത്രയ്ക്കിടെ കന്നുകാലി കച്ചവടക്കാരന്റെ 25000 രൂപ പോക്കറ്റടിച്ചു. തൃക്കടീരി ചമ്മനൂർ സ്വദേശി അയ്യപ്പനാണ് പണം നഷ്ടപ്പെട്ടത്. പാലക്കാട് ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
വാണിയംകുളം ചന്തയിലേക്ക് പോത്തിനെ വാങ്ങാൻ പോവുകയായിരുന്നു അയ്യപ്പൻ. കോതകുറുശിയിൽ നിന്ന് വാണിയംകുളം വഴി ഷൊർണൂരിലേക്ക് പോകുന്ന സ്വകാര്യ ബസിലെ തിരക്കിനിടയിലാണ് മോഷണം നടന്നത്. മുണ്ടിനടിയിൽ ധരിച്ചിരുന്ന ട്രൗസറിന്റെ പോക്കറ്റിൽ 25,000 രൂപയുടെ രണ്ട് കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. വാണിയംകുളത്ത് ബസ് ഇറങ്ങി നോക്കിയപ്പോഴാണ് ഇതിൽ 25,000 രൂപയുടെ ഒരു കെട്ട് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തൃക്കടീരിയിൽ നിന്ന് ഒറ്റപ്പാലം ബസിൽ കയറി കോതകുറുശിയിലെത്തിയ അയ്യപ്പൻ ഇവിടെ നിന്നാണ് വാണിയംകുളം വഴി ഷൊർണൂരിലേക്കുള്ള ബസിൽ കയറിയത്. ബസിൽ കേറിയപ്പോൾ പണം പോക്കറ്റിൽ ഉണ്ടായിരുന്നതായി അയ്യപ്പൻ പറഞ്ഞു. ഇട്ടിരുന്ന ട്രൗസർ കീറിയാണ് പണം കവർന്നതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അയ്യപ്പൻ പൊലീസിൽ പരാതി നൽകി. ബസിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലത്ത് മരുമകൻ ഭാര്യാ മാതാവിനെ പീഡിപ്പിച്ചു; വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള ഭാര്യയെ അറിയിച്ചതിലെ പക എന്ന് സൂചന
വീറ്റുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ടെത്തിയതുമായി ബന്ധപ്പെട്ട്, പ്രായമായ സ്ത്രീ ഈ വിവരം വിദേശത്തുള്ള തന്റെ മകളെ അറിയിച്ചിരുന്നു
കൊല്ലത്ത് ഭാര്യാ മാതാവിനെ മരുമകന്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. കുണ്ടറയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. വീറ്റുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ടെത്തിയതുമായി ബന്ധപ്പെട്ട്, പ്രായമായ സ്ത്രീ ഈ വിവരം വിദേശത്തുള്ള തന്റെ മകളെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു പീഡനം. സ്വന്തം വീട്ടില്‍വെച്ചായിരുന്നു വയോധികയെ ഇയാള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്.
2025 മുതൽ ഇയാൾ ഈ വയോധികയെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകനെതിരെ പോലീസ് കേസെടുക്കുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





