എസ്എഫ്ഐ പ്രവർത്തകരാണ് ബ്ലേഡ് കൊണ്ടുവന്നതെന്നും ഇതിന് തെളിവുകളുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചും വ്യക്തമാക്കുന്നു. സിസിടിവി, പോലീസ് ക്യാമറാ ദൃശ്യങ്ങള്‍ ഇതിന് തെളിവായുണ്ടെന്നാണ് പോലീസ് പറയുന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാരിക്കേഡുകൾ കൂട്ടിക്കെട്ടുന്ന വടം മുറിക്കാന് കൊണ്ടുവന്ന ബ്ലേഡുകളാണെന്നാണ് നിഗമനം. ബ്ലേഡ് ഉപയോഗിച്ച് വടം മുറിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഇന്നലെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പോലീസിന് ലാത്തിയും തോക്കുമുണ്ടെന്നും ബ്ലേഡിന്റെ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കും. ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതിയാണെന്നും ആ പണി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.