spot_imgspot_img

Top 5 This Week

spot_img

Related Posts

അയോധ്യ രാമക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടെന്ന ആരോപണം; SIT യുപി സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ലഖ്‌നൗ ഡിവിഷൻ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് നിലവിൽ പ്രാഥമിക റിപ്പോർട്ട് നൽകിയിരിക്കുന്നത്

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിന് പ്രാഥമിക റിപ്പോർട്ട് കൈമാറി. ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയ്ക്ക് കൃത്യമായ കണക്കില്ലെന്ന വിവാദം കോടതിക്ക് മുന്നിലെത്തിയതോടെയാണ് അന്വേഷണത്തിന് യുപി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ലഖ്‌നൗ ഡിവിഷൻ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് നിലവിൽ പ്രാഥമിക റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ സമഗ്രമായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

അയോധ്യയിൽ ആറ് ദിവസം ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയ സംഘം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, ബാങ്ക് ജീവനക്കാർ, കാണിക്ക എണ്ണിയവർ ഉൾപ്പെടെ നൂറ്റമ്പതോളം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളിൽ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ അന്വേഷണ സംഘം ശുപാർശ ചെയ്തേക്കും.

‘ചേതൻ സുഹൃത്ത്; അവൾ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് കേതനെ’: പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ പ്രതിയുടെ കുടുംബം

കൊല്ലപ്പെട്ട കേതനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പലതവണ സിയ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു

ട്രക്കിംഗിനിടെ പ്രതിശ്രുതവരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിയായ സിയയുടെ കുടുംബം. കൊല്ലപ്പെട്ട കേതനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പലതവണ സിയ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. ചേതൻ ഒരു സുഹൃത്ത് മാത്രമെന്നാണ് പറഞ്ഞിരുന്നതെന്നും അവർ പ്രതികരിച്ചു.

സിയയും ചേതൻ ചൗധരിയും ഒരു ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് പരിചയപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളാണെന്നാണ് സിയ പറഞ്ഞത്. എന്നാൽ പിന്നീട് സിയയ്ക്ക് കേതൻ അഗർവാളുമായി വിവാഹനിശ്ചയം നടത്തി. കേതനെ തന്നെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് സിയ ആവർത്തിച്ച് പറഞ്ഞിരുന്നു സിയയുടെ അമ്മ പൂജ വ്യക്തമാക്കി.

എനിക്ക് കേതനെ ഇഷ്ടമാണ്. അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നത്. മറ്റാരുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സിയ പറഞ്ഞിരുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ ശേഷം മകൾ എപ്പോഴും സന്തോഷത്തിലായിരുന്നു. കേതനെ കുറിച്ചാണ് കൂടുതലും സംസാരിച്ചിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു.

അലഞ്ഞു നടന്ന കന്നുകാലിയുടെ കുത്തേറ്റ് ഡൽഹിയിലെ ബിജെപി കൗൺസിലർക്ക് ഗുരുതര പരിക്ക്

ഡൽഹിയിലെ തെരുവ് കന്നുകാലികളുടെ ശല്യത്തിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് ജനപ്രതിനിധിക്കു നേരെ തന്നെ ആക്രമണം നടക്കുന്നത്

അലഞ്ഞു നടന്ന കന്നുകാലിയുടെ കുത്തേറ്റ് ഡൽഹിയിലെ ബിജെപി കൗൺസിലർ ശശി ചന്ദ്‌നയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിൽ ശശി ചന്ദ്‌ന ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച (ജൂൺ 24) രാവിലെ 10 മണിയോടെയാണ് സംഭവം നടന്നതെന്ന് ശശി ചന്ദ്‌ന വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു.

തന്റെ മണ്ഡലത്തിലെ ഒരു ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടയിലാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) കൗൺസിലറായ ശശി ചന്ദ്‌നയ്ക്ക് നേരെ കന്നുകാലികളുടെ ആക്രമണമുണ്ടായത്.

“മുന്നിൽ നിന്ന് പാഞ്ഞടുത്ത കന്നുകാലികൾ എന്നെ ഇടിച്ചു. വീഴ്ചയുടെ ആഘാതത്തിൽ തല റോഡിലിടിക്കുകയും ശരീരത്തിന്റെ പലഭാഗങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.” എന്ന് ശശി ചന്ദ്‌ന ഫോണിലൂടെ പിടിഐയോട് വ്യക്തമാക്കി.

ബംഗാളിലും ഏകീകൃത സിവിൽ കോഡ്? നിയമസഭാ സമ്മേളനത്തിൽ ബില്ലവതരിപ്പിക്കാൻ ബിജെപി സർക്കാർ

തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നത്

പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാർ നിലവിലുള്ള നിയമസഭാ സമ്മേളനത്തിൽ തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബില്ലവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ബിജെപി നേതാക്കൾ പറയുന്നതനുസരിച്ച്, പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’യിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു യുസിസി നടപ്പിലാക്കുക എന്നത്. പശ്ചിമ ബംഗാളിലെ സർക്കാരിന്റെ മുൻഗണനാ നിയമനിർമാണ നടപടികളിൽ ഒന്നായിരിക്കും യുസിസി ബില്ലെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിച്ചു.

അടുത്ത ആഴ്ച തന്നെ ബിൽ നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഈ നീക്കത്തോടെ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് പശ്ചിമ ബംഗാളും എത്തും. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡാണ്. ഗുജറാത്തിലും ആസാമിലും സമാനമായ നടപടികളും ചർച്ചകളും നടക്കുന്നുണ്ടെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് ഏകീകൃത സിവിൽ കോഡ്?

മതം നോക്കാതെ എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളിൽ ഒരേ പൊതുനിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. ഒരു ഏകീകൃത നിയമസംവിധാനം നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കുമെന്നും വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ മൂലമുള്ള വിവേചനങ്ങൾ ഇല്ലാതാക്കുമെന്നും ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

ഖുറാനിൽ ‌പറയുന്നതാണ് നമ്മൾ പിന്തുടരുന്നത്, പാകിസ്ഥാൻ ചെയ്യുന്നില്ലേ…’; ഇന്ത്യയിൽ ബഹുഭാര്യത്വം വേണമെന്ന് NCP എംഎൽഎ

  • പാകിസ്താൻ പുതിയ നിയമം കൊണ്ടുവന്നതല്ല, ഇസ്ലാമിക തത്വങ്ങൾ പിന്തുടരുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അവർ പറഞ്ഞു

ഇന്ത്യയിൽ ബഹുഭാര്യത്വം നടപ്പിലാക്കണമെന്ന് എൻസിപി എംഎൽഎ സനാ മാലിക്. ഏകീകൃത സിവിൽ കോഡ് , ബഹുഭാര്യത്വം, മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയെ ചൊല്ലി മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിൽ ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലാണ് നടന്നത്. ബിജെപി എംഎൽഎ ദേവയാനി ഫറാണ്ഡെ, സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി, എൻസിപി എംഎൽഎ സനാ മാലിക് എന്നിവർ പരസ്പരം വ്യത്യസ്ത നിലപാടുകൾ മുന്നോട്ടുവെച്ചതോടെയാണ് വിവാദം ശക്തമായത്.

മുസ്ലിം വ്യക്തിനിയമപ്രകാരം ബഹുഭാര്യത്വം അനുവദനീയമാണെന്നും ഖുർആനിൽ പറയുന്ന കാര്യങ്ങൾ പാകിസ്താനിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും സന മാലിക് പരാമർശിച്ചിരുന്നു. പാകിസ്ഥാനിലെ അതേ നിയമങ്ങൾ ഇന്ത്യയിലും നടപ്പാക്കണമെന്നും തങ്ങൾ ആവശ്യപ്പെടുന്നുവെന്നുമായിരുന്നു അവരുടെ പ്രതികരണം.

ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി മന്ത്രി നിതേഷ് റാണെ രൂക്ഷമായി വിമർശിച്ചു. സനാ മാലിക് ഇന്ത്യയിലെ നിയമസഭയിലാണ് ഇരിക്കുന്നതെന്നും പാകിസ്താൻ പാർലമെന്റിലല്ല എന്ന കാര്യം അവർ മറന്നുപോയിരിക്കാമെന്നുമായിരുന്നു റാണെയുടെ പ്രതികരണം.

വിവാദം ശക്തമായതോടെ സനാ മാലിക് പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും‌ ഇന്ത്യൻ മുസ്ലിംകൾക്ക് മാതൃകയായി പാകിസ്താനെ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അവർ വാദിച്ചു.

‘അച്ഛാ, ഞാൻ ആ പോരാട്ടത്തിൽ തോറ്റുപോയി’ 21കാരിയായ എഎപി നേതാവ് ജീവനൊടുക്കി; ലിവിങ്-ടുഗെദർ പങ്കാളിക്കെതിരെ കുടുംബം

പങ്കാളി അസ്‌ലമിന്റെയും കുടുംബത്തിന്റെയും പീഡനമാണ് നന്ദിനിയുടെ ജീവനെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്

ഗുജറാത്തിലെ രാജ്‌കോട്ടിൽ ആം ആദ്മി പാർട്ടിയുടെ (എഎപി) മുൻ മുൻസിപ്പൽ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായിരുന്ന 21 കാരിയുടെ മരണമാണ് ഇപ്പോൾ പോലീസ് അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നത്. പങ്കാളിയുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുണ്ടായ ദീർഘനാളത്തെ പീഡനമാണ് മരണത്തിന് കാരണണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

ബിജെപി നേതാവ് തജീന്ദർ ബാഗ്ഗ ഈ സംഭവത്തിന്റെ വിശദാംശങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെയാണ് വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചത്. യുവതി അച്ഛന് അയച്ച അവസാന സന്ദേശത്തെക്കുറിച്ചും കുടുംബം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ പോസ്റ്റിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും നിലവിലെ പോലീസ് അന്വേഷണത്തിന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.

മരണപ്പെട്ടത് ജേത്പൂരിലെ നവഗഡ് സ്വദേശിയും രാജ്‌കോട്ടിലെ ഗോണ്ടൽ റോഡിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന നന്ദിനി ആനന്ദ്ഭായ് ബോസാമിയ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ഫോറൻസിക് പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോലീസ് തെളിവുകൾ ശേഖരിക്കാനും മൊഴികൾ രേഖപ്പെടുത്താനും ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles