spot_imgspot_img

Top 5 This Week

spot_img

Related Posts

തിരുവനന്തപുരം കോര്‍പറേഷനിലെ എൽഡിഎഫ്-ബിജെപി സംഘര്‍ഷം

നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്

തിരുവനന്തപുരം കോർപറേഷനിലെ എൽഡിഎഫ്-ബിജെപി സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎമ്മിന്റെ പരാതിയിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.

നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ ഉണ്ട്. എല്‍ഡിഎഫ് കൗണ്‍സിലര്‍ എസ് പി ദീപക് ബിജെപി കൗണ്‍സിലറെ ചവിട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

തിരുവനന്തപുരം നഗരസഭയില്‍ ഇന്നലെയാണ് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചൂണ്ടിക്കാട്ടിയും കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ സുഗതന്റെ രാജി ആവശ്യപ്പെട്ടും എൽഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരംഭിച്ച പ്രതിഷേധസമരം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടായതോടെ നഗരസഭയുടെ പുറത്ത് റിലേ സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതും സാഹചര്യം വഷളാക്കി.

തിരുവനന്തപുരത്ത് നാല് വർഷം മുമ്പ് നടന്ന സംഘർഷത്തിൽ മുൻ സി എസ് ഐ ബിഷപ്പിനും എംഎൽഎ പ്രവീണിനുമെതിരെ കേസ്

നാല് വർഷം മുമ്പുണ്ടായ സംഭവത്തിൽ മുൻ ബിഷപ്പ് ധർമരാജ് റസാലം 16 പേർക്കെതിരെയാണ് കേസെടുത്തത്

തിരുവനന്തപുരത്ത് സി.എസ്.ഐ ദക്ഷിണകേരള മഹായിടവക ആസ്ഥാനത്തുള്ള പാളയം എം.എം പള്ളി കയ്യേറിയ സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. നാല് വർഷം മുമ്പുണ്ടായ സംഭവത്തിൽ മുൻ ബിഷപ്പ് ധർമരാജ് റസാലം 16 പേർക്കെതിരെയാണ് കേസെടുത്തത്.

ധർമരാജ് റസാലം,സെക്രട്ടറി ടി.ടി.പ്രവീൺ,നിബു ജേക്കബ് വർക്കി,റസലയ്യൻ,സദേഷ് കുമാർ,അഖിൽ ദാസ്,സിബിൻ കല്ലുവിളയിൽ,ദേവരാജ്,സന്തോഷ് കുമാർ,വിൻസെന്റ് റസലയ്യൻ, സജി.എൻ.സ്റ്റുവർട്ട്,പി.രോഹൻ, പ്രവീൺ രാജ്,ഉമ്മൻ ജോർജ്,യു.എസ്.ഫ്രാൻസിസ്, ആർ.എസ്.റോസ് മിലാൻ ഡാനിയൽ എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ടി ടി പ്രവീൺ നിലവിൽ തമിഴ്നാട് എംഎൽഎയാണ്.

2022 ഏപ്രിൽ 29-നാണ് സംഭവം നടന്നത്. ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മുൻ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി പിരിച്ചുവിടുകയും എം.എം. പള്ളിയെ കത്തീഡ്രലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വത്ത് തട്ടിയെടുക്കാനുള്ള ബിഷപ്പിന്റെയും അനുയായികളുടെയും നീക്കമെന്ന് ആരോപിച്ച് മറ്റൊരു വിഭാ​ഗവും രം​ഗത്തെത്തി.

ബിനാലെ മോഡല്‍ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബറിൽ

ബിനാലെ മാതൃകയിൽ ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണയും ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള പ്രമുഖ എഴുത്തുകാർ, സാംസ്‌കാരിക-സിനിമാ പ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധനേടിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷൻ 2026 ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. ബിനാലെ മാതൃകയിൽ ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണയും ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള പ്രമുഖ എഴുത്തുകാർ, സാംസ്‌കാരിക-സിനിമാ പ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.

സാഹിത്യോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന് ബുധനാഴ്‌ച വൈകുന്നേരം 4 മണിക്ക് മാനന്തവാടി ദ്വാരക കാസാ മരിയയിൽ വച്ച് നടക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് അറിയിച്ചു. വിപുലമായ പരിപാടികൾ, രാജ്യാന്തര കോൺഫറൻസ്, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്‌ക്കൊപ്പം ഇത്തവണ വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. മുൻവർഷങ്ങളിലെപ്പോലെ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി ജാഗ്രത, കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ ഇത്തവണയും ചർച്ച ചെയ്യപ്പെടും.

കല്യാണിയുടെ മനസാണ് പൊന്ന്! 5 വർഷം മുൻപ് കാണാതായ അരപ്പവന്റെ ആഭരണം ഉടമയ്ക്ക് തിരികെ നൽകി തൊഴിലുറപ്പ് തൊഴിലാളി

  • പണത്തിന് ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലും, വിലപിടിപ്പുള്ള ആ സ്വർണം അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് തന്നെ എത്തിക്കാൻ കാണിച്ച കല്യാണിയുടെ ഈ വലിയ മനസ്സിന് പ്രശംസ പ്രവാഹമാണിപ്പോൾ

ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളിയുടെ അസാധാരണമായ സത്യസന്ധതയ്ക്ക് മുന്നിൽ കൈയടിക്കുകയാണ് മലപ്പുറം മൊറയൂർ ഗ്രാമം. മൊറയൂർ പഞ്ചായത്ത് 11–ാം വാർഡ് പൂതനപ്പറമ്പിലെ കല്യാണി എന്ന തൊഴിലാളിയുടെ നന്മയിലാണ്, ഒരു കുടുംബത്തിന് 5 വർഷം മുൻപ് നഷ്ടപ്പെട്ടുപോയ സ്വർണാഭരണം സുരക്ഷിതമായി തിരികെ ലഭിച്ചത്.

കഴിഞ്ഞദിവസം പ്രദേശത്ത് തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് കല്യാണിക്ക് മണ്ണിൽ നിന്നും അരപ്പവന്റെ കൈചെയിൻ ലഭിക്കുന്നത്. ഒട്ടും വൈകാതെ തന്നെ അവർ ഈ വിവരം തങ്ങളുടെ മേൽനോട്ടക്കാരായ ഉദ്യോഗസ്ഥരെയും വാർഡ് മെമ്പറെയും അറിയിച്ചു. സ്വർണം കിട്ടിയ വിവരം നാട്ടിൽ പാട്ടായെങ്കിലും, അത് എന്ത് ആഭരണമാണെന്ന കാര്യം അധികൃതർ രഹസ്യമാക്കി വെച്ചു.

തോട്ടിൽ കുളിക്കുന്നതിനിടെ തങ്ങളുടെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ചിലർ ആദ്യം രംഗത്തെത്തിയിരുന്നു. എന്നാൽ ആഭരണം കൃത്യമായി തിരിച്ചറിയാൻ അവർക്ക് സാധിച്ചില്ല.

News18 Impact| ശബരിമല മേൽശാന്തി നിയമന ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

  • സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനും ദേവസ്വം പ്രസിഡന്റിനും മന്ത്രി നിര്‍ദേശം നൽകി

ശബരിമല മേൽശാന്തി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ന്യൂസ് 18 പുറത്തുവിട്ട വാർത്തയിൽ അന്വേഷണം പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനും ദേവസ്വം പ്രസിഡന്റിനും മന്ത്രി നിര്‍ദേശം നൽകി. ഔദ്യോഗികമായി പരാതി ലഭിച്ചുവെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് ആ ചുമതലയിലെത്തിയത് വ്യാജരേഖ ചമച്ചെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ന്യൂസ് 18 പുറത്തുവിട്ടത്. അപേക്ഷകരിൽ നിന്നും അഭിമുഖം വഴി യോഗ്യത നേടുന്നവരിൽ നിന്ന് ചിങ്ങമാസത്തിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് വൃശ്ചിക മാസത്തിൽ മേൽശാന്തിയെ നിയമിക്കുന്നത്. ദിവസേന മൂന്ന് പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ 10 വർഷം തുടർച്ചയായി മേൽശാന്തി ആകണമെന്നാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്. എന്നാൽ ഈ മാനദണ്ഡം കാറ്റിൽ പറത്തിയാണ് പ്രസാദ് മേൽശാന്തിയായത്. ഇ ഡി പ്രസാദ് വ്യാജരേഖ ചമച്ചതിൽ കൊച്ചിൻ ദേവസ്വം ബോർഡ്‌ അധികൃതരുടെ ഒത്താശ ഉണ്ടായെന്നും തെളിവുകൾ വ്യക്തമാക്കുന്നു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്‌ഐയെന്ന് പോലീസ്; ഒരാൾ പിടിയിൽ

എസ്എഫ്ഐ പ്രവർത്തകരാണ് ബ്ലേഡ് കൊണ്ടുവന്നതെന്നും ഇതിന് തെളിവുകളുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചും വ്യക്തമാക്കുന്നു. സിസിടിവി, പോലീസ് ക്യാമറാ ദൃശ്യങ്ങള്‍ ഇതിന് തെളിവായുണ്ടെന്നാണ് പോലീസ് പറയുന്നത്‌

എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് പോലീസ്. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അൽ അമീനെ പോലീസ് പിടികൂടി. കാട്ടാക്കടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൻ്റോൺമെന്റ് പോലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

എസ്എഫ്ഐ പ്രവർത്തകരാണ് ബ്ലേഡ് കൊണ്ടുവന്നതെന്നും ഇതിന് തെളിവുകളുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചും വ്യക്തമാക്കുന്നു. സിസിടിവി, പോലീസ് ക്യാമറാ ദൃശ്യങ്ങള്‍ ഇതിന് തെളിവായുണ്ടെന്നാണ് പോലീസ് പറയുന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാരിക്കേഡുകൾ കൂട്ടിക്കെട്ടുന്ന വടം മുറിക്കാന്‌ കൊണ്ടുവന്ന ബ്ലേഡുകളാണെന്നാണ് നിഗമനം. ബ്ലേഡ് ഉപയോഗിച്ച് വടം മുറിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ഇന്നലെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പോലീസിന് ലാത്തിയും തോക്കുമുണ്ടെന്നും ബ്ലേഡിന്റെ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കും. ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതിയാണെന്നും ആ പണി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles